പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പുനർമൂല്യനിർണയം നടത്തിയ പേപ്പറുകൾ പുനഃപരിശോധിക്കുന്നു: പരാതിയുമായി വിദ്യാർത്ഥികൾ

Oct 19, 2020 at 12:31 pm

Follow us on

\"\"

തിരുവനന്തപുരം: ഒറ്റത്തവണ പുനർമൂല്യനിർണയം നടന്ന കാലത്തെ ഉത്തരക്കടലാസുകൾ പരിശോധിക്കാൻ ഉത്തരവ്.
കേരള സർവകലാശാലയിൽ കഴിഞ്ഞ വർഷം നടത്തിയ വിവിധ പരീക്ഷകളും 2019ൽ പുനർമൂല്യനിർണയത്തിന് അവലംബിച്ച രീതിയും വ്യത്യസമുള്ളതിനാലാണ് ഉത്തക്കടലാസുകൾ പുനഃപരിശോധിക്കുന്നത്. ഇതിൽ പല വിദ്യാർത്ഥികളും ജോലിയിൽ ഏർപ്പെട്ടവരും ഉപരിപഠനം നടത്തുന്നവരുമാണ്. മാസങ്ങൾ കഴിഞ്ഞുള്ള പരിശോധന നടത്തുമ്പോൾ മാർക്ക് വ്യത്യാസം ഇവരെ ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു. 15 പരീക്ഷകളാണ് നടന്നത്. പേപ്പറിന് ആദ്യം ലഭിച്ച മാർക്കും അതിന്റെ പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കും തമ്മിൽ 10 ശതമാനത്തിലധികം വ്യത്യാസമുണ്ടായാൽ മൂന്നാമതും മൂല്യനിർണയം ചെയ്യാറുണ്ടായിരുന്നു . മൂന്നാമത്തെ മൂല്യനിർണയത്തിൽ ലഭിച്ച മാർക്കും നേരത്തെ ലഭിച്ച മാർക്കുകളിൽ മൂന്നാം മൂല്യനിർണയത്തിലെ മാർക്കുമായി ഏറ്റവും അടുത്തുനിൽക്കുന്നതും കണക്കിലെടുത്ത് അവയുടെ ശരാശരിയാണ് അന്തിമമാർക്കായി നൽകിയിരുന്നത്. ഈ രീതി 2019 ജൂണിൽ ഒഴിവാക്കി . പകരം പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായി കണക്കാക്കാനും തീരുമാനിച്ചു.

ഇതോടെ യഥാർഥ മാർക്കിനെക്കാൾ 35 ശതമാനം വർധനവരെ പലർക്കും ലഭിച്ചു . അത് അന്തിമ മാർക്കായി കണക്കാക്കി മാർക്ക് ലിസ്റ്റ് നൽകി ഇത്തരത്തിൽ എഴുന്നൂറോളം പേർക്ക് ഉയർന്ന മാർക്ക് ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ രീതി ഇക്കൊല്ലം ജനുവരിയിൽ സിൻഡിക്കേറ്റ് യോഗം റദ്ദാക്കി. പഴയ പുനർമൂല്യനിർണയരീതി തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന് മുൻകാല പ്രാബല്യം നൽകിയതോടെയാണ് 2019 ജൂണിലും 2020 ജനുവരിക്കും ഇടയിലുള്ള വിദ്യാർത്ഥികൾ വെട്ടിലായത്. ഇവരുടെ പുനർമൂല്യനിർണയം ചെയ്ത പേപ്പറുകൾക്ക് ലഭിച്ച മാർക്ക് പുനഃപരിശോധിക്കാനാണ് സർവകലാശാല തീരുമാനിച്ചത്. ഇക്കാര്യമറിയിച്ച് വിദ്യാർത്ഥികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകാനാണ് വിദ്യാർത്ഥികൾ ഉദ്ദേശിക്കുന്നത്.

Follow us on

Related News