ന്യൂഡൽഹി: 14 ലക്ഷത്തോളം വിദ്യാർത്ഥികൾ കാത്തിരിക്കുന്ന നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഫലം കാത്തിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക് ട്വിറ്ററിലൂടെ വിജയാശംസകൾ നേർന്നു. സെപ്റ്റംബർ 13-ന് നടന്ന പരീക്ഷയുടെയും ബുധനാഴ്ച നടന്ന പരീക്ഷയുടെയും ഫലങ്ങൾ ഒരുമിച്ചാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിക്കുക.
കോവിഡ് വ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 13-ന് പരീക്ഷയെഴുതാൻ കഴിയാത്തവർക്കാണ് സുപ്രീം കോടതി നിർദേശ പ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്ച്ച വീണ്ടും പരീക്ഷ നടത്തിയത്. രണ്ട് പരീക്ഷകളുടെയും ഫലങ്ങൾ ഒരുമിച്ചാണ് ഇന്ന് പ്രഖ്യാപിക്കുക. രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്.
ഫലപ്രഖ്യാപനം ntaneet.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...