
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ibscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ നവംബർ 11 നാണ് പ്രവേശന പരീക്ഷ. പരീക്ഷയുടെ അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്മെന്റ് മുഖേന പ്രവേശനം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 04712560363.
