തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്റ്റാർസ് (സ്ട്രങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൽട്സ് ഫോർ സ്റ്റേറ്റ്സ്) പദ്ധതിയുടെ ഈ വർഷത്തെ വിദ്യാഭ്യാസ വികസന പ്രവർത്തങ്ങൾക്ക് തുടക്കമായി. സ്കൂൾ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേരളത്തിനുപുറമേ ഹിമാചൽപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളാണ് പദ്ധതിയിലുള്ളത്.
5718 കോടി രൂപയുടെ പദ്ധതിയിൽ 3700 കോടി കേന്ദ്ര സഹായമായിരിക്കും. പ്രി-സ്കൂൾ ഫലപ്രദമാക്കുക, പഠനനിലവാരം വിലയിരുത്തുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുക, അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുക, ക്ലാസ്സ്മുറികളിലെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ സ്വീകരിക്കുക. തൊഴിൽ പഠനം ഊർജിതമാക്കുക, സാമൂഹികമായും ലിംഗപരമായും വിദ്യാഭ്യാസത്തിൽ തുല്യത നടപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേന്ദ്രതലത്തിൽ ദേശീയ അസ്സെസ്സ്മെന്റ് സെന്റർ സ്ഥാപിക്കും. ഏതെങ്കിലും കാരണവശാൽ സ്കൂളുകളിൽ പഠനം മുടങ്ങിയാൽ വിദൂര പഠനം ഉറപ്പാക്കാൻ കണ്ടിൻജൻസി എമർജൻസി റെസ്പോൺസ് കോപൊണൻസും (സിഇആർസി) സ്റ്റാർസിന്റെ ഭാഗമാകും.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...