
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് ഒക്ടോബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അഭിമുഖത്തിന്റെയും യോഗ്യതപരീക്ഷയുടെയും അടിസ്ഥാനത്തിൽ 70 സീറ്റിലേക്കാണ് പ്രവേശനം. വിശദവിവരത്തിനും ഓൺലൈനായി അപേക്ഷ നൽകുന്നതിനും www.civilserviceinstitute.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.