പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

43 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

Oct 14, 2020 at 11:15 am

Follow us on

\"\"

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 43 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആദിവാസി വിഭാഗത്തിൽപെടുന്ന യുവജനങ്ങളിൽ നിന്നു മാത്രം വനിതാ പൊലീസ് കോൺസ്ട്രബിൾ, പൊലീസ് കോൺസ്ട്രബിൾ തസ്തികകളിലേക്കു കായികക്ഷമതാ പരീക്ഷ നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി പ്രഫസർ ഇൻ പീഡിയാടിക് കാർഡിയോളജി, അസി പ്രഫസർ ഇൻ ജനറൽ മെഡിസിൻ, ആയുർവേദ വകുപ്പിൽ ( ഡഗ്സ് സ്മാൻഡാർഡൈസേഷൻ യുണിറ്റ് ) റിസർച് ഓഫിസർ ( കെമിസ്ട്രി, ബയോകെമിസ്ട്രി ). നാഷനൽ സേവിങ്സ് സർവീസിൽ അസി. ഡയറക്ടർ ( നേരിട്ടും തസ്തികമാറ്റം മുഖേനയും ). ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ( നേരിട്ടും തസ്തികമാറ്റം മുഖേനയും ) ഫാർമസ്യൂട്ടിക്കൽ കോർപറേഷനിൽ ലബോറട്ടറി അസിസ്റ്റന്റ്. മുനിസിപ്പൽ കോമൺ സർവീസിൽ ഡവർ ഗ്രേഡ് 2 ( എച്ച്ഡിവി ), ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക് ( ജനറൽ, സൊസൈറ്റി ) ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2, ലീഗൽ മെട്രോളജിയിൽ സീനിയർ ഇൻസ്പെക്ടർ ( പട്ടിക വിഭാഗം ), കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടിച്ചർ ( അറബിക് – എൽപിഎസ് പട്ടികവിഭാഗം ) തുടങ്ങിയ തസ്തികകളിലേക്കാണു വിജ്ഞാപനം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി പ്രഫസർ ഇൻ ബയോകെമിസ്ട്രി ( വിശ്വകർമ ), അസി പ്രഫസർ ഇൻ ഫൊറൻസിക് മെഡിസിൻ ( എൽസി / എഐ ). അസി പ്രഫസർ ഇൻ കാർഡിയോളജി ( പട്ടികജാതി , ഈഴവ / തീയ / ബില്ലവ , മുസ്ലിം ) , ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 ( ഒബിസി ). ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ ( വിഷ ധീവര ), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ( അറബിക് – എൽപിഎസ് – പട്ടിക വർഗം ), കോഴിക്കോട് , പാലക്കാട് ജില്ലകളിൽ മ്യൂസിക് ടിച്ചർ ( മുസ്ലിം ) തസ്തികകളിലേക്ക് അഭിമുഖം നടത്തും. കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് 2 -ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി, മാനേജർ ഗ്രഡ് 2 ഈഴവ, ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

Follow us on

Related News