പ്രധാന വാർത്തകൾ
എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ

തൊഴില്‍ മേഖലകളിലെ മാറ്റങ്ങള്‍ക്കനുസൃതമായി യുവാക്കളുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കും-ടി.പി.രാമകൃഷ്ണന്‍

Oct 14, 2020 at 6:56 pm

Follow us on

\"\"

തിരുവനന്തപുരം: ആധുനിക തൊഴില്‍മേഖലകളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും നൈപുണ്യശേഷി ഉയര്‍ത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്ന് തൊഴിൽ -നൈപുണ്യ വകുപ്പ് മന്ത്രി വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തും വിദേശത്തുമുള്ള പ്രമുഖ ഡിസൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന മികച്ച സ്ഥാപനമാക്കി കെഎസ്‌ഐഡിയെ വളര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2016-17 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ 26 പേര്‍ക്കും 2015 ബാച്ചിലെ നാലുപേര്‍ക്കുമായി പി ജി ഡിപ്ലോമ സമ്മാനിച്ച ചടങ്ങില്‍ ഫിഷറീസ് ,ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

പ്രൊഡക്ട് ഡിസൈന്‍ രംഗത്ത് കേരളത്തിലെ ഏക നൈപുണ്യവികസന സ്ഥാപനമാണ് കെഎസ്‌ഐഡി. പരമ്പരാഗത കരകൗശല തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ആധുനിക ഡിസൈന്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിശീലനം നല്‍കുക എന്നതായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമികലക്ഷ്യം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2015 ലാണ് ഡിസൈനിംഗില്‍ പി ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് തുടക്കം കുറിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് വികസനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഡിസൈനിംഗില്‍ ബിരുദ കോഴ്‌സ് ആരംഭിക്കും. ഇതിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെയും എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും ഹോസ്റ്റല്‍ ബ്ലോക്കിന്റെയും നിര്‍മ്മാണപ്രവൃത്തി പുരോഗമിക്കുകയാണ്.

Follow us on

Related News