നീറ്റ്-എസ്എസ്: അലോട്ട്മെന്റ് നടപടികള്‍ മാറ്റിവെച്ചു

ന്യൂഡൽഹി: നീറ്റ്-എസ്എസ് റാങ്ക് അടിസ്ഥാനമാക്കി
സൂപ്പർ സ്പെഷ്യലിറ്റി കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്താനിരുന്ന വിവിധ അലോട്ട്മെന്റ് നടപടിക്രമങ്ങൾ മാറ്റിവെച്ചു.
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉയർന്നുവന്നിട്ടുള്ള സീറ്റ്‌ സംവരണ കേസ് കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്നത് കണക്കിലെടുത്താണ് ഇന്നലെ നടക്കേണ്ടിയിരുന്ന കൗസിലിംഗ് തീയതി മാറ്റിയത്. ഡി‌എം / എം‌സി‌എച്ച് / ഡി‌എൻ‌ബി എന്നീ കോഴ്സുകളിലേക്കാണ് അലോട്ട്മെന്റ് നടപടികൾ നടക്കേണ്ടത്.
സെപ്റ്റംബർ 15 നായിരുന്നു സൂപ്പർ സ്പെഷ്യലിറ്റി കോഴ്‌സുകളിലേക്ക് പരീക്ഷ നടന്നത്. ഫലം പ്രഖ്യാപനം
സെപ്റ്റംബർ 25 ന് നടത്തി.

Share this post

scroll to top