തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അധ്യാപക നിയമനം ഒഴികെയുള്ള എല്ലാ നിയമനങ്ങളും പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ്
സംബന്ധിച്ച കരടു നിർദേശങ്ങൾ പിഎസ്‌സി യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഇതുപ്രകാരം സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള പി.എസ്.സി. വിജ്ഞാപനങ്ങൾക്ക് ഇനിമുതൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ല. വിവിധ സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള അതേ യോഗ്യത തന്നെയാണ് സർവകലാശാല ലാസ്റ്റ് ഗ്രേഡിനും നിശ്ചയിച്ചിരിക്കുന്നത്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഏഴാം ക്ലാസ് വിജയം എന്നിവ യോഗ്യതയായി പരിഗണിക്കും.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...