ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം

മലപ്പുറം : ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും താലൂക്കുകളിലും കലക്ടറേറ്റിലും ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് നിയമനം. അപേക്ഷകര്‍ 1993 ജനുവരി ഒന്നിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ഇ.സി.ഇ/ഇ.ഇ.ഇ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബി.ഇ/ബി.ടെക് ബിരുദമുള്ളവരായിരിക്കണം. സോഫ്റ്റ് വെയര്‍ /ഹാര്‍ഡ് വെയര്‍ സപ്പോര്‍ട്ട് മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവര്‍ ഒക്‌ടോബര്‍ 14ന് വൈകീട്ട് അഞ്ചിനകം degscareers@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം.

Share this post

scroll to top