സി.ബി.എസ്.ഇ കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇ യുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ല്‍ ഫലം ലഭ്യമാകും.
ബിരുദ കോഴ്‌സുകള്‍ നവംബര്‍ 1ന് ആരംഭിക്കാനിരിക്കെ സി.ബി.എസ്.ഇ കംപാര്‍ട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് ദീര്‍ഘിപ്പക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
സെപ്റ്റംബര്‍ 22 മുതല്‍ 29 വരെയായിരുന്നു സി.ബി.എസ്.ഇ കംപാര്‍ട്ട്‌മെന്റ് പരീക്ഷ നടന്നത്.

Share this post

scroll to top