
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ, സി.യു.സി.എസ്.എസ്., നാലാം സെമസ്റ്റര്‍ എം.എസ്.സി. ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി. ഇലക്‌ട്രോണിക്‌സ്, എം.എസ്.സി. സുവോളജി, എം.എസ്.സി. കെമിസ്ട്രി, എം.എ. മള്‍ടിമീഡിയ, എം.എ. എക്കണോമിക്‌സ്, എം.എ. അപ്ലൈഡ് എക്കണോമിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ അപേക്ഷിക്കാം.
2019 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു, പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ അപേക്ഷിക്കാം.
2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍, സി.യു.സി.എസ്.എസ്., എം.എ. മ്യൂസിക്, എം.എ. വോക്കല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 ഏപ്രിലില്‍ നടത്തിയ 2016, 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സല്‍ ഉലമ (സി.യു.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 22 വരെ അപേക്ഷിക്കാം.
