
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ വിവിധ ബിരുദ കോഴ്സുകളിൽ തുടർപഠനം നടത്താൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകി സർവകലാശാല. 2017-18 വരെയുള്ള വര്‍ഷത്തില്‍ ബി.എ, ബി.കോം, ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ബിരുദത്തിന് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതിയതിന് ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. അഡ്മിഷന്‍ സംബന്ധിച്ച രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പിഴയില്ലാതെ ഒക്‌ടോബര്‍ 20 വരേയും 100 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 27 വരേയും അപേക്ഷിക്കാം.
