
തിരുവനന്തപുരം: ഗവൺമെന്റ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിതരണം ചെയ്യും. വില 55 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 27. ഫോൺ: 0471-2323964.