തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ വരുന്ന കോളജുകളിൽ വരുന്ന അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ നൽകിയവർക്ക് അപേക്ഷയിലെ തെറ്റ് തിരുത്താൻ അവസരം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിൽ അപേക്ഷയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർ sws@kannuruniv.ac.in എന്ന ഇ-മെയിലിൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ സഹിതം അപേക്ഷിക്കണം. 200 രൂപയാണ് അപേക്ഷാഫീസ്. അവസാന തീയതി ഒക്ടോബർ 13. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...