പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

ഐ.എൻ.ഐ സി.ഇ.ടി 2021: ബേസിക് രജിസ്ട്രേഷൻ ആരംഭിച്ചു

Oct 8, 2020 at 11:58 am

Follow us on

\"\"

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ (എയിംസ്) നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) കോമൺ എൻട്രൻസ് ടെസ്റ്റി (സി.ഇ.ടി.)ന് അപേക്ഷിക്കുന്നതിനുള്ള ബേസിക് രജിസ്ട്രേഷൻ ആരംഭിച്ചു. www.aiimsexams.org/ വഴി ഒക്ടോബർ 12 വരെ രജിസ്ട്രേഷൻ നടത്താം. എയിംസിന്റെ 2019 ജനുവരി, ജൂലായ്, 2020 ജനുവരി, ജൂലായ് സെഷനുകളിലേക്ക് ബേസിക് രജിസ്ട്രേഷൻ നടത്തി അത് അംഗീകരിക്കപ്പെട്ടുകിട്ടിയവർ വീണ്ടും ബേസിക് രജിസ്ട്രേഷൻ നടത്തേണ്ടതില്ല. അവർ ഫൈനൽ രജിസ്ട്രേഷൻ നടത്തിയാൽ മതി. ബേസിക് രജിസ്ട്രേഷൻ നില ഒക്ടോബർ 14-നും 17-നും ഇടയ്ക്ക് അറിയാം. സ്വീകരിക്കപ്പെട്ട ബേസിക് രജിസ്ട്രേഷൻ നില ഒക്ടോബർ 19-ന് പ്രസിദ്ധപ്പെടുത്തും. ബേസിക് രജിസ്ട്രേഷൻ അംഗീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷനുള്ള യൂണിക് കോഡ് ജനറേറ്റുചെയ്ത് ഫൈനൽ രജിസ്ട്രേഷൻ ഒക്ടോബർ 26-നകം പൂർത്തിയാക്കാം. പരീക്ഷ നവംബർ 20-ന് നടക്കും.

\"\"

Follow us on

Related News