പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കുട്ടികളെ മിടുക്കരാക്കാൻ സിബിഎസ്ഇ പുതിയ മാത്തമാറ്റിക്സ് പ്രാക്ടീസ് ബുക്ക് പുറത്തിറക്കി

Oct 8, 2020 at 12:48 pm

Follow us on

\"\"

ന്യൂഡൽഹി: വിദ്യാർത്ഥികളിലെ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി സിബിഎസ്ഇ പുതിയ മാത്തമാറ്റിക്സ് പ്രാക്ടീസ് ബുക്ക് പുറത്തിറക്കി. 7 മുതൽ 10 വരെ ക്ലാസ് വിദ്യാർത്ഥികൾക്ക് ‘മാത്തമാറ്റിക്കൽ ലിറ്ററസി\’ ഉറപ്പാക്കാനാണ് പുസ്തകം. വിദ്യാർത്ഥികൾക്കുള്ള \’പ്രാക്ടീസ് ബുക്ക്’ ഉപയോഗിച്ച് ഗണിതശാസ്ത്രപരമായ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനും സ്കൂളുകൾ വീണ്ടും തുറക്കുന്നതുവരെ ആശയങ്ങൾ മനസ്സിലാക്കാനും കഴിയും.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പുതിയ കണക്ക് പുസ്തകം വിദ്യാഭ്യാസ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. പുസ്തകം ഇപ്പോൾ സിബിഎസ്ഇ, ദീക്ഷാ പഠന വേദിയിലെ വെബ്സൈറ്റ് മറ്റു ദ്യോഗിക വെബ്‌സൈറ്റുകൾ എന്നിവയിലും ലഭിക്കും.
കോവിഡ് -19 ലോക്ക്ഡൗൺ കാരണം ക്ലാസുകൾ കുറവുള്ള സമയങ്ങളിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ഇത്തരത്തിൽ പുസ്തകം ആരംഭിച്ചത്. അധ്യാപകരുടെയോ മാതാപിതാക്കളുടെയോ കുറഞ്ഞ പിന്തുണയോടെ യഥാർത്ഥ ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി കണക്ക് പരിഹരിക്കാൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കും എന്നാണ് കണക്കുകൂട്ടൽ.

\"\"

Follow us on

Related News