പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്‌നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Oct 7, 2020 at 7:09 pm

Follow us on

\"\"

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പദ്ധതി പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം.

അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്കും ഒന്ന് മുതൽ അഞ്ചു വരെ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300 രൂപയും, ആറാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ പഠിക്കുന്ന കുട്ടികൾക്ക് 500 രൂപയും, ഹയർസെക്കൻഡറി വിഭാഗക്കാർക്ക് 750 രൂപയും ബിരുദ, പ്രഫഷണൽ കോഴ്സ് പഠിതാക്കൾക്ക് 1000 രൂപ വരെയുമാണ് ധനസഹായമായി ലഭിക്കുക. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ മിഷന്റെ വെബ്‌സൈറ്റ് ആയ www.socialsecuritymission.gov.in ലും ടോള്‍ഫ്രീ നമ്പര്‍ 1800-120-1001 ലും ലഭ്യമാണ്.

Follow us on

Related News