
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2020 അധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 170 രൂപയും ജനറല്‍ വിഭാഗത്തിന് 555 രൂപയുമാണ് അപേക്ഷാ ഫീസ്. ഒക്‌ടോബര്‍ 12-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് 15 ഓപ്ഷണുകള്‍ നല്‍കാവുന്നതാണ്. പുറമേ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഓപ്ഷന്‍ അധികമായി നല്‍കാവുന്നതാണ്. സ്‌പോര്‍ട്‌സ് ക്വാട്ട് വിഭാഗത്തിലുള്ളവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2020 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഒട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഫോണ്‍ 0494 2407016, 2407017
