തേഞ്ഞിപ്പലം: കേന്ദ്ര മാനവവിഭവശേഷി വകുപ്പ് (എം.എച്ച്.ആര്‍.ഡി.) അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. സര്‍വകലാശാലകളിലേയും കോളജുകളിലേയും സാമൂഹ്യ ശാസ്ത്ര വിഭാഗം അധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍, ഡവലപ്‌മെന്റ് ആന്റ് അസസ്‌മെന്റ് എന്ന വിഷയത്തില്‍ നവംബര്‍ 3-ന് ആരംഭിക്കുന്ന രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്‌സിലേക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ 13-ന് മുൻപായി അപേക്ഷിക്കണം. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും കാലിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446244359, 9447247627