തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ടീച്ചർ എജ്യൂക്കേഷൻ കോളജുകളിൽ ബിഎഡ് , എംഎഡ് കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എംഎഡിന് 12ന് 5വരെ www.cuonline.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ നൽകാം. ഇതിനുശേഷമായിരിക്കും
ബിഎഡിന് അപേക്ഷ ക്ഷണിക്കുക. 71കോളജുകളിലെയും 11 സെന്ററുകളിലെയും സീറ്റ് പട്ടിക കൂടി വിജ്ഞാപനത്തിൽ ചേർക്കേണ്ടതുണ്ട് എന്നതു കണക്കിലെടുത്താണിത്. ഏതാനും ടീച്ചർ എജ്യൂക്കേഷൻ കോളജുകളുടെ അംഗീകാരം എൻസിടിഇ റദ്ദാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിൽ ആ കോളജുകളെകൂടി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നതിൽ വ്യക്തത വരുത്താനുമുണ്ട്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...