ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്തു : മൂന്നുവർഷത്തിനുള്ളിൽ സ്ഥിരം ആസ്ഥാനം

കൊല്ലം: അറിവ് നേടാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും പ്രായ വ്യത്യാസമില്ലാതെ ഉന്നതപഠനം നേടാൻ ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ അവസരം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി. കൊല്ലത്ത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂർ സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ സംയോജിപ്പിച്ചാണ്‌ ഓപ്പൺ സർവകലാശാല ആരംഭിക്കുന്നത്.
കൊല്ലം ബൈപ്പാസിൽ കാവനാടിനുസമീപം അഷ്ടമുടിക്കായലിനോട് ചേർന്നാണ് ശ്രീനാരായണ സർവകലാശാലയുടെ താത്കാലിക ആസ്ഥാനം. 30,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണിത്. മൂന്ന് വർഷത്തിനിടയിൽ സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനം ഒരുക്കും.

Share this post

scroll to top