തിരുവനന്തപുരം: ഹയർ സെക്കൻഡറി അലോട്മെന്റിന്റെ മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് റജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്ന് സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ഒക്ടോബർ 2 മുതൽ 6 ന് 5 മണിവരെ ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ടു നേടാം.
മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയശേഷം സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്കോർ കാർഡ് നേടുന്നവർ സപ്ലിമെന്ററി ഘട്ടത്തിൽ APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിച്ച് Create Candidate Login-Sports എന്ന ലിങ്കിലൂടെ Candidate Login-Sports രൂപീകരിക്കണം.
മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർ ഒഴിവിന് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ Renewal Application എന്ന ലിങ്കിൽ ലഭ്യമാകും. സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഒഴിവുകൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ഒക്ടോബർ 3 ന് പ്രസിദ്ധീകരിക്കും.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...