പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി: പരീക്ഷ 4 ന്

Oct 1, 2020 at 12:14 pm

Follow us on

\"\"

ന്യൂഡൽഹി: കോവിഡ്​വ്യാപനം കണക്കിലെടുത്ത് സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റണമെന്ന 20 ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
പരീക്ഷ ഒക്ടോബർ നാലിന് നടക്കും.
മറ്റ് അഖിലേന്ത്യ പരീക്ഷകൾ നടത്തിയ സാഹചര്യത്തിൽ യുപിഎസ്‌സിക്ക് സിവിൽ സർവീസ് പരീക്ഷ നടത്താൻ കഴിയുമെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എന്നാ‍ൽ കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്ത അവസാന ചാൻസുകാർക്ക് ഒരവസരം കൂടി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളാണ് പരീക്ഷ നടക്കുക. കേരളത്തില്‍നിന്ന് 30,000 ഓളം അപേക്ഷകരാണുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പിനായി വിശദമായ മാര്‍ഗരേഖ യുപിഎസ്‌സി പുറപ്പെടുവിച്ചു.

\"\"

Follow us on

Related News