പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

2021 ലെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന് പി.എസ്.സി

Sep 29, 2020 at 5:06 pm

Follow us on

\"\"

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2021 ൽ പ്രതീക്ഷിക്കാവുന്ന ഒഴിവുകൾ മുൻകൂറായി നൽകണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനോട് ആവശ്യപ്പെട്ട്
കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഒഴിവുകളുടെ വിവരം ഒക്ടോബർ 30 നകം റിപ്പോർട്ട്‌ ചെയ്യുന്നതിന് എല്ലാ വകുപ്പ് തലവൻമാർക്കും, നിയമനാധികാരികൾക്കും നിർദേശം നൽകി. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ \’ഒഴിവുകൾ ഇല്ല\’ എന്നും അറിയിക്കണം. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകൾ നവംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഉപദേശ സി) വകുപ്പിനും നിശ്ചിത മാതൃകയിൽ റിപ്പോർട്ട് ചെയ്യണം.
സംസ്ഥാനതല റിക്രൂട്ട്‌മെന്റുകൾ നടക്കുന്ന തസ്തികകളിലെ ഒഴിവുകൾ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന് റിപ്പോർട്ട് ചെയ്യണം. പി.എസ്.സിയുടെ ഇ-വേക്കൻസി സോഫ്റ്റ്‌വെയർ സംവിധാനം മുഖേന മാത്രമേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാവൂ. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.

\"\"

Follow us on

Related News