കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അയിരൂരില്‍ പുതുതായി അനുവദിച്ച അപ്ലൈയ്ഡ് സയന്‍സ് കോളജിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കെ. മോഡല്‍ 3 (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) ബി.എസ്.സി ഫിസിക്സ് മോഡല്‍ 2 (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) എന്നീ കോഴ്സുകളില്‍ കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.ihrd.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്ട്രേഷന് ഫീസായി കോളജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളജില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍ഡി www.ihrd.ac.in വെബ്സൈറ്റില്‍ അറിയാം. കൂടുതൽ വിവരങ്ങൾക്ക്: 8921379224
ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ...