editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
KEAM-2022: ANSWER KEY കീം ഉത്തരസൂചിക വന്നുബിഎഡ് പൂർത്തിയാക്കാൻ ഇനി 4വർഷം: കേരളത്തിൽ അടുത്ത വർഷത്തോടെ നടപ്പാക്കാൻ ശ്രമംഐസിഫോസിൽ റിസേർച്ച് അസോസിയേറ്റ്, അസിസ്റ്റന്റ്: അവസരം ബിരുദധാരികൾക്ക്പ്ലസ് വൺ പ്രവേശനം 7മുതൽ: വിജ്ഞാപനം ഉടൻഐഡിബിഐയിൽ 226 ഒഴിവുകൾ: ജൂലൈ 10 വരെ അപേക്ഷിക്കാംകൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ: 106 ഒഴിവുകൾമഴ: കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിഎസ്എസ്എൽഎസി പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചുസംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് നാളെ തുടക്കം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി തറകല്ലിടുംസിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം ഇന്ന് ഇല്ല: പന്ത്രണ്ടാം ക്ലാസ് ഫലം അടക്കം ജൂലൈ 15നകം

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം: പത്ത് രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Published on : September 26 - 2020 | 4:35 pm

ന്യൂഡല്‍ഹി: പത്ത് രാജ്യങ്ങള്‍ ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി)നടപ്പിലാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ . പത്ത് രാജ്യങ്ങളിലേയും വിദ്യാഭ്യാസ മന്ത്രിമാരാണ് ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ച് മന്ത്രാലയവുമായി ബന്ധപ്പെട്ടത്. ജൂണ്‍ അവസാനം മന്ത്രിസഭ പാസാക്കിയ പുതിയ എന്‍ഇപി 34 വര്‍ഷത്തിന് ശേഷമാണ് നയമാറ്റം വരുത്തിയിരിക്കുന്നത്.വിദ്യാഭ്യാസ സമ്പ്രദായത്തില്‍ 18 വരെ യുള്ള എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ 5+3+3+4 ഘടന, പ്രാദേശിക ഭാഷകള്‍ പ്രാഥമിക വിദ്യാഭ്യാസ മാധ്യമമായി ഉയര്‍ത്തല്‍, തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ വിഷയങ്ങള്‍ തമ്മിലുള്ള വിഭജനം നീക്കം ചെയ്യല്‍, ബഹു-അച്ചടക്ക വിദ്യാഭ്യാസ സമ്പ്രദായം പരിചയപ്പെടുത്തല്‍, ബോര്‍ഡ് പരീക്ഷാ രീതി മാറ്റല്‍ തുടങ്ങിയ വലിയ മാറ്റങ്ങള്‍ പുതിയ നയത്തിലുണ്ട്.ബിരുദ കോഴ്‌സുകളില്‍ ഒന്നിലധികം എന്‍ട്രികളും എക്‌സിറ്റ് ഓപ്ഷനുകളും, 3 അല്ലെങ്കില്‍ 4 വര്‍ഷ ബിരുദ കോഴ്‌സുകളില്‍ ചോയ്‌സ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 3.5 കോടി സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കല്‍, എംഫില്‍ പ്രോഗ്രാമുകള്‍ നിര്‍ത്തലാക്കല്‍, ഫീസ് നിശ്ചയിക്കല്‍ എന്നിവയാണ് പുതിയ എന്‍. ഇ. പി യില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റ് മാറ്റങ്ങളെന്നും മന്ത്രി പൊഖ്രിയാല്‍ വ്യക്തമാക്കി. ASSOCHAM സംഘടിപ്പിച്ച ‘NEP 2020 -ദി ബ്രൈറ്റര്‍ ഫ്യൂച്ചര്‍ ഓഫ് എഡ്യൂക്കേഷന്‍’ എന്ന വെബ്ബിനാറില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരുമായും കൂടിയാലോചിച്ച ശേഷമാണ് എന്‍ .ഇ.പി മാറ്റം വരുത്തിയത്.’ഒരുപക്ഷേ, 1000 സര്‍വകലാശാലകള്‍, 45,000 ഡിഗ്രി കോളേജുകള്‍, 15 ലക്ഷം സ്‌കൂളുകള്‍, ഒരു കോടി അധ്യാപകര്‍, പ്രൊഫസര്‍മാര്‍, 33 കോടി വിദ്യാര്‍ത്ഥികള്‍, അവരുടെ മാതാപിതാക്കള്‍, രാഷ്ട്രീയ, സംസ്ഥാന സര്‍ക്കാരുകള്‍, അവരുടെ വിദ്യാഭ്യാസ മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റേറിയന്‍മാര്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുമായി ഇത്രയധികം ചര്‍ച്ചകള്‍ നടത്തിയിട്ടുള്ള ലോകത്തിലെ ആദ്യത്തെ നയമാണിതെന്നും അദ്ദേഹം പറഞ്ഞു.എന്‍ .ഇ.പി- 2020 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 15 ലക്ഷത്തോളം പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊഖ്രിയാല്‍ കൂട്ടിച്ചേര്‍ത്തു.

0 Comments

Related News