പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്: 80 കോളജുകളിൽ പുതിയകോഴ്സിന് സർക്കാർ അനുമതി തേടാൻ സിൻഡിക്കറ്റ് തീരുമാനം

Sep 25, 2020 at 6:34 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ 80 ഗവണ്‍മെന്റ് എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സിന് സർക്കാർ അനുമതി തേടാനൊരുങ്ങി സർവകലാശാല. സെപ്റ്റംബർ 25 ന് നടന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. ഇന്റഗ്രേറ്റഡ് ഡിഗ്രി പി.ജി. പ്രോഗ്രാമുകള്‍, ട്രിപ്പിള്‍ മെയിന്‍ യു.ജി. പ്രോഗ്രാമുകള്‍ എന്നിവ തുടങ്ങാനും ശുപാര്‍ശ ചെയ്യും. ജനറ്റിക് എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോകെമിസ്ട്രി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദബിരുദാന്തര കോഴ്‌സുകള്‍ ഇത്തരത്തില്‍ ആരംഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍.എസ്.എസ് ഭവന്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും പ്രയാസങ്ങള്‍ പരിഹരിക്കുക, ഒരേ സമയം 30 പേരുടെ സംശയങ്ങള്‍ക്ക് മറുപടി നൽകുക, പരീക്ഷാഭവന്‍, ജനറല്‍ ആന്റ് അക്കാഡമിക് വിഭാഗം, വിദൂരവിദ്യാഭ്യാസ വിഭാഗം തുടങ്ങിയവയിലെ സെക്ഷനുകളുമായി ബന്ധിപ്പിച്ച് പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡിജിറ്റല്‍ കോള്‍ സെന്റര്‍ തുടങ്ങാനും യോഗത്തിൽ തീരുമാനമായി.

\"\"

Follow us on

Related News