
തിരുവനന്തപുരംഃ ഒക്ടോബറില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആര്‍.ഡി.) അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫാറവും കോഴ്സുകള്‍ സംബന്ധിച്ച വിശദവിവരങ്ങളും www.ihrd.ac.in എന്ന വിലാസത്തില്‍ ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2322985, 2322501.
