
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്. പട്ടിക ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം നേരത്തെ സമര്‍പ്പിച്ച കോളേജ്, കോഴ്‌സ് ഓപ്ഷനുകള്‍ സെoപ്തംബര്‍ 21 വരെ പുനഃക്രമീകരിക്കാം. ഇതിനായി വിദ്യാത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളേജ് കോഴ്‌സ് ഓപ്ഷന്‍ ഡ്രാഗ് ആന്റ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനഃക്രമീകരിക്കാം. പുതിയ കോളേജോ, കോഴ്‌സുകളോ ഈ അവസരത്തില്‍ കൂട്ടിചേര്‍ക്കാനോ, ഒഴിവാക്കാനോ സാധിക്കുന്നതല്ല. ഒന്നാം അലോട്ട്‌മെന്റ് സെപ്തംബര്‍ 24-നും രണ്ടാം അലോട്ട്‌മെന്റ് ഒക്‌ടോബര്‍ ആറിനും പ്രസിദ്ധീകരിക്കും
