ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു


തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു സെപ്റ്റംബർ 22, 23, 34 തിയതികളിൽ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാർത്ഥികൾക്ക് അവരവരുടെ പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. പരീക്ഷാർത്ഥികൾ സാക്ഷരതാമിഷൻ നൽകുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രിൻസിപ്പലിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.

Share this post

scroll to top