
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് സെപ്റ്റംബർ 14ന് കോഴിക്കോട് ജി.സി.ടി.ഇ, തൃശ്ശൂർ ഐ.എ.എസ്.ഇ, ഫാറൂഖ് ട്രെയിനിങ് കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ നടക്കും. പാനലിൽ ഉൾപ്പെട്ട ട്രെയിനിങ് കോളേജ് അധ്യാപകർ ചെയർമാൻമാരുമായി ബന്ധപ്പെട്ട് ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
