പ്രധാന വാർത്തകൾ
നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി പരീക്ഷാഭവൻ

Sep 12, 2020 at 5:04 pm

Follow us on

\"\"

തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ  ഇ-രേഖകളായി സൂക്ഷിക്കുന്ന \’ഡിജിലോക്കർ\’ സൗകര്യമൊരുക്കി പരീക്ഷ ഭവൻ. കേരള സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ്  ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയത്. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്ക് അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റിലെ sign up എന്ന ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന മറ്റ് പാസ്‌വേർഡും (OTP) കൊടുത്ത ശേഷം തുടർന്ന് യൂസർനൈമും പാസ്‌വേർഡും നല്കണം. ശേഷം അധാർനമ്പർ ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്ത്  Get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് Education എന്ന സെക്ഷനിൽ നിന്ന് Broad of Public Examination Kerala തിരഞ്ഞെടുക്കുക. തുടർന്ന് Class X School Leaving Certificate സെലക്ട്‌ ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുക്കണം. സൈറ്റിലൂടെ ലഭിക്കുന്ന മാർഗ്ഗനിർദ്ദേശം അനുസരിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കാം. ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംസ്ഥാന ഐടി മിഷന്റെ സിറ്റീസൺ കാൾസെന്ററിലെ 1800 4251 1800 (ടോൾ ഫ്രീ), 155300 (ബി.എസ്.എൻ.എൽ നെറ്റ് വർക്കിൽ നിന്ന്), 0471 2335523(മറ്റ് നെറ്റ് വർക്കിൽനിന്ന്) എന്നീ നമ്പറുകളിൽ വിളിക്കാം. 

\"\"

Follow us on

Related News