
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ 20000 സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനമായി. സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കാണ് അധിക സീറ്റ് വർധന അനുവദിക്കുക.താൽപര്യമുള്ള കോളജുകൾക്ക് അപേക്ഷിക്കാം. ബി.എസ്സിക്ക് 55 വരെയും, ബി.എ, ബി.കോം സീറ്റുകൾ 70 വരെയും വർധിപ്പിക്കും. പ്രാക്ടിക്കൽ ഉള്ളവയ്ക്ക് 20 സീറ്റ് വരെയും പ്രാക്ടിക്കൽ ഇല്ലാത്തവയ്ക്ക് 20 സീറ്റ് വരെയും വർധിക്കും. 119 കോളജുകളിലായി 200 പുതിയ കോഴ്സുകളും അനുവദിക്കാനും ധാരണയായി. കാലിക്കറ്റ് സർവകലാശാല സെപ്റ്റംബർ 9 ന് ചേർന്ന സിണ്ടിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

വിദ്യാര്‍ത്ഥികളുടെ അക്കാഡമിക്, സ്റ്റുഡന്റ്‌സ് സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇ-ലേണിംഗ് രൂപീകരിക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട പ്രതിഫലം, ടി.എ, ഡി.എ തുടങ്ങിയവ വേഗത്തില്‍ കൊടുത്ത് തീര്‍പ്പാക്കുന്നതിന് പരീക്ഷാ കണ്‍ട്രോളര്‍ക്ക് പെര്‍മെനന്റ് ഇംപ്രസ്റ്റ് 50 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായി വര്‍ധിപ്പിക്കും. സി.ഡി.എം.ആര്‍.പിക്ക് ഈ വര്‍ഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാമ്പത്തിക സഹായം നല്‍കും. മറ്റ് ഏജന്‍സികളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ തയ്യാറാക്കും.ജീവനക്കാരുടെ ശമ്പള പട്ടിക മാനവ വിഭവശേഷി തുടങ്ങിയവ സംബന്ധമായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള യൂനിസ്പാര്‍ക് അപ്ലിക്കേഷന്‍ സര്‍വകലാശാലയില്‍ നടപ്പിലാക്കും.സര്‍വകലാശാലയില്‍ സ്വാശ്രയ മേഖലയില്‍ ബി.എസ്.സി, എം.എസ്.സി പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകള്‍ ആരംഭിക്കുകയില്ല . 2021-22, 2022-23 വര്‍ഷത്തേക്ക് പുതിയ കോളജുകള്‍, പ്രോഗ്രാമുകള്‍ എന്നിവക്ക് അപേക്ഷ ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും യോഗത്തിൽ അറിയിച്ചു .