
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക പി.ജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തൽ വരുത്താൻ അവസരം. ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനുള്ള സൗകര്യം ലഭ്യമാണ്. എഡിറ്റിംഗ് പൂര്‍ത്തീകരിച്ച് അന്തിമ സമര്‍പ്പണം നടത്തി പ്രിന്റൗട്ട് എടുത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
നിലവില്‍ സര്‍വകലാശാലയിലേക്ക് ഇ-മെയില്‍ മുഖേന ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ തിരുത്തുന്നതിന് അപേക്ഷിച്ചവര്‍ പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തണം.
