പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ദേശീയ വിദ്യാഭ്യാസ നയത്തിൽ സമ്മിശ്ര പ്രതികരണം

Sep 8, 2020 at 9:49 am

Follow us on

\"\"

ന്യൂഡൽഹി: സംസ്ഥാനങ്ങളോട് ആലോചിക്കാതെ  കോവിഡ് പ്രതിസന്ധികൾക്കിടെ  പുതിയ വിദ്യാഭ്യാസ നയം  തിടുക്കത്തിൽ നടപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് വിവിധ  സംസ്ഥാനങ്ങൾ. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിയോജിപ്പ് അറിയിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന വീഡിയോ കോൺഫ്രൻസിൽ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ, ഗവർണർമാർ മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തിരുന്നു.  കൺകറന്റ്‌ പട്ടികയിൽ ഉൾപ്പെട്ട വിഷമായിട്ടും സംസ്ഥാനങ്ങളോടോ പാർലമെന്റിലോ ചർച്ച ചെയ്യതെയാണ് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപനം നടത്തിയെന്ന് യോഗത്തിൽ വിവിധ സംസ്ഥാനങ്ങൾ  ആരോപണമുന്നയിച്ചു. അതേസമയം 2035-ഓടെ 50 ശതമാനം പേരെയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തിക്കണമെന്നും ജി.ഡി.പി യുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമെന്ന കേന്ദ്ര തീരുമാനം സംസ്ഥാങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്നും ചിലർ പറയുന്നു.

\"\"

Follow us on

Related News