പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂൾ ലാബുകളിൽ ഇനിമുതല്‍‍ ജലപരിശോധനയും: പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

Sep 7, 2020 at 9:05 am

Follow us on

\"\"

തിരുവനന്തപുരം: ഹരിതകേരള മിഷന്റെ നേതൃത്ത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും ഒരു ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് ലാബുകള്‍ സജ്ജീ കരിക്കുന്നത്. അതത് പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനാണ് സ്കൂളുകളിലെ ലാബുകളെ പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. കണ്ണൂര്‍ അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങിൽ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയിലെ ധർമടം മണ്ഡലത്തിലെ 8 ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലാണ് ലാബുകൾ പ്രവർത്തിക്കുക. കെമിസ്ട്രി ലാബുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 

കെമിസ്ട്രി അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ജല ഗുണനിലവാര പരിശോധന നടക്കുക. വിദ്യാർത്ഥികളെയും പങ്കാളികളാക്കും. ഇതിനായി അധ്യാപകര്‍ക്കും സയൻസ് വിദ്യാർത്ഥികൾക്കും പരിശീലനം നല്‍കും. ജലത്തിന്റെ നിറം, ഗന്ധം, പിഎച്ച്മൂല്യം, വൈദ്യുത ചാലകത, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖരപദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം തുടങ്ങി എട്ട് തരം പരിശോധനകളാണ് ലാബുകളില്‍ നടത്തുക. പരിശോധനയില്‍ ജലം ശുദ്ധമല്ലെന്നു കണ്ടെത്തുകയാണെങ്കില്‍ തുടര്‍നടപടികളും സ്വീകരിക്കും. ജലം ശേഖരിക്കുന്ന തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകും. പദ്ധതി വൈകാതെ സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കും.

\"\"

Follow us on

Related News