
ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ആഗസ്റ്റ് 17ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയത്. വിദ്യാര്‍ത്ഥികളുടെ നിര്‍ണായകമായ വര്‍ഷം പാഴാക്കാനാവില്ലെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള ജോയിൻറ് എൻട്രൻസ് എക്സാം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മെഡിക്കൽപ്രവേശനത്തിനുള്ള നീറ്റ് അടുത്ത മാസം 13 നാണ് ആരംഭിക്കുക.
