പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

നാറ്റ 2020: സാങ്കേതിക തടസ്സം മൂലം പരീക്ഷ പൂർത്തിയാക്കാനായില്ലെന്ന് വിദ്യാർത്ഥികൾ

Sep 1, 2020 at 12:51 pm

Follow us on

ന്യൂഡൽഹി: ബി ആർക്ക് പ്രവേശനത്തിനായി നടത്തുന്ന  നാഷണൽ ആർക്കിടെക്ചർ (നാറ്റ) പ്രവേശന പരീക്ഷ  പൂർത്തിയാക്കാനായില്ലെന്ന് ഒരുകൂട്ടം വിദ്യാർത്ഥികൾ നാറ്റ സെല്ലിൽ പരാതി നൽകി. ഓൺലൈനായി നടത്തിയ പരീക്ഷയിലെ സാങ്കേതിക തടസങ്ങൾ മൂലം  വിദ്യാർത്ഥികൾക്ക് പരീക്ഷ പൂർത്തിയാക്കാനായില്ല. കഴിഞ്ഞശനിയാഴ്ചയാണ് പരീക്ഷ ഓൺലൈനായി സംഘടിപ്പിച്ചത്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്.പല കേന്ദ്രങ്ങളിലും സാങ്കേതികതടസ്സങ്ങളുണ്ടായി. കോവിഡ് സാഹചര്യത്തിൽ കേന്ദ്രങ്ങളിലെത്താൻ കഴിയാത്തവർക്ക്   വീട്ടിലിരുന്നും പരീക്ഷയെഴുതാൻ സൗകര്യംചെയ്തിരുന്നു. കേരളത്തിൽ ഇങ്ങനെ വീടുകളിൽ പരീക്ഷയെഴുതിയവരാണ് കൂടുതലും ബുദ്ധിമുട്ടിലായത്. പരീക്ഷയുടെ ഫലം വ്യാഴാഴ്ച വരാനിരിക്കുകയാണ്. ഫല പ്രഖ്യാപനം നീട്ടിവെക്കണമെന്നും വിദ്യാർത്ഥികളിൽ നിന്നും ആവശ്യമുയരുന്നുണ്ട്.

\"\"

Follow us on

Related News