
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പ്രതിസന്ധി മറികടന്നാൽ വിദ്യാലയങ്ങള്‍ ജനുവരിയിൽ തുറക്കാനായേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സാധ്യമാക്കാൻ ശ്രമം തുടരും. 11,400 സ്കൂളുകളില്‍ ഹൈടെക് കംപ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കും. 5 കോടി ചെലവിൽ 35 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച 10 ഐടിഐകള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാശ്രീ പദ്ധതിയിലൂടെ 5 ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യും. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളേജുകളിലായി 150 പുതിയ കോഴ്സുകൾ ആരംഭിക്കും. എല്ലാ എൽപി സ്കൂളുകളും ഹൈടെക് ആക്കി മാറ്റാൻ ശ്രമിക്കും. 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
