ബെംഗളൂരു: ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിലുള്ള റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ വിദൂരപഠന രീതിയിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്, ഡിപ്ലോമ ഇന്‍ കമ്യൂണിക്കേഷന്‍ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക്അപേക്ഷിക്കാം. ലിസണിങ് ആന്‍ഡ് സ്പീക്കിങ്, റീഡിങ്, റൈറ്റിങ്, ലാംഗ്വേജ് വര്‍ക്ക്, മെത്തേഡ്‌സ് ആന്‍ഡ് മെറ്റീരിയല്‍സ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് ടീച്ചര്‍ ഡെവലപ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി. 9000 രൂപയാണ് കോഴ്‌സ് ഫീസ്.ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ കമ്യൂണിക്കേഷന്‍ പ്രവേശനത്തിന് പ്ലസ്ടു/പി.യു.സി. ആണ് യോഗ്യത. ഫ്‌ളുവന്‍സി, ആക്വറസി, ഡിസ്‌കോഴ്സ് മാനേജ്‌മെന്റ്എന്നിവയും ഇംഗ്ലിഷ് ലാംഗ്വേജ് പെഡഗോഗി, ഇംഗ്ലീഷ് ഫോര്‍ ബിസിനസ്, ഇംഗ്ലീഷ് ഫോര്‍ മീഡിയ എന്നിവയിലൊന്നും പഠിക്കാം. ഫീസ് 3000 രൂപ.ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. കോഴ്‌സ് സെപ്റ്റംബറില്‍ തുടങ്ങും. വെബ്‌സൈറ്റ്: https://riesielt.org
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...