
ന്യൂഡൽഹി: രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്(ക്ലാറ്റ്) തീയതി നീട്ടി. ബെംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്നൗ, പഞ്ചാബ്, പട്ന, കൊച്ചി, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ജബൽപുർ, ഹരിയാണ എന്നിവിടങ്ങളിലെ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 28 ന് നടത്തും. ഉച്ചക്ക് രണ്ടു മുതൽ നാല് വരെയാണ് പരീക്ഷ.
