പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

ബ്രെയിൻ റിസർച്ച് സെന്ററിൽ ഗവേഷണത്തിന് അപേക്ഷിക്കാം

Aug 29, 2020 at 11:59 am

Follow us on

\"\"

ബെംഗളൂരു: ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് ഒക്ടോബറിൽ തുടങ്ങുന്ന ഫുൾടൈം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആണ് പിഎച്ച്.ഡി നൽകുന്നത്. ബേസിക്/ക്ലിനിക്കൽ ന്യൂറോ സയൻസിലെ ഇന്റർഡിസിപ്ലിനറി ഗവേഷണം, ഡിസീസ് ന്യൂറോബയോളജി, ഹ്യൂമൺ ജനറ്റിക്സ്, കംപ്യൂട്ടേഷണൽ ബയോളജി, മാഗ്നറ്റിക് റസണൻസ് ഇമേജിങ്, സ്പെക്ട്രോസ്കോപ്പി തുടങ്ങിയ മേഖലകളിലെ ഗവേഷണം എന്നിവയിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ മാസ്റ്റേഴ്സ് ബിരുദം, മെഡിസിൻ,  എൻജിനിയറിങ്/ടെക്നോളജി, വെറ്ററിനറി സയൻസ്, ഫാർമസി, ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലെ ഏതെങ്കിലും ബ്രാഞ്ചിലെ നാലുവർഷ ബിരുദം എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. ദേശീയതല ഫെലോഷിപ്പ് പരീക്ഷയിൽ ജെ.ആർ.എഫിനായുള്ള യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആർ-യു.ജി.സി. നെറ്റ്, ഡി.ബി.ടി-ജെ.ആർ.എഫ്,  ഐ.സി.എം.ആർ- ജെ.ആർ.എഫ്, ജസ്റ്റ്, എൻ.ബി.എച്ച്.എം. സ്ക്രീനിങ് ടെസ്റ്റ്, ഇൻസ്പെയർ ഫെലോസ് (പിഎച്ച്.ഡി.ക്ക്), ഗേറ്റ് തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷ ഓൺലൈനായി www.cbr.iisc.ac.in വഴി സെപ്റ്റംബർ നാലുവരെ നൽകാം.

\"\"

Follow us on

Related News