തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് 2020-2022 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്-D.EL.Ed) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇമെയിൽ മുഖാന്തരവും, തപാൽ മാർഗ്ഗവും, നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലേക്ക് സമർപ്പിക്കാം. ഇമെയിലായി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് ഒറിജിനൽ അപേക്ഷ ഹാജരാക്കേണ്ടതാണ്. അപേക്ഷകൾ സെപ്റ്റംബർ 18 വൈകീട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.education.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...