ന്യൂഡൽഹി: ജെഇഇ, നീറ്റ് പരീക്ഷകൾ നടത്തുന്നതിനെ അനുകുലിച്ച് വിവിധ സർവകലാശാലകളിൽ നിന്നുള്ള 150 ൽ അധികം ഉന്നത വിദ്യാഭ്യാസ വിദഗ്‌ധർ രംഗത്ത്. നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷ നടത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾ ഇതിനകം രണ്ടുതവണ മാറ്റിവച്ചിട്ടുണ്ട്. ഇനിയും പരീക്ഷ നടത്താതിരുന്നാൽ വിദ്യാർത്ഥികൾക്ക് വിലയേറിയ വർഷം പാഴാകാൻ ഇടയാക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. രാജ്യത്തൊട്ടാകെയുള്ള 12-ാം ക്ലാസ് പരീക്ഷയിൽ വിജയിച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത സ്ഥാപനങ്ങളിലും സർവകലാശാലകളിലും പ്രവേശനം നേടാൻ കാത്തിരിക്കുകയാണ്. 15 ലക്ഷത്തിലധികം പേർ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷ നടത്താതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കും. ഡൽഹി സർവകലാശാല, ഇഗ്നോ, ലഖ്‌നൗ സർവകലാശാല, ജെഎൻയു, ബിഎച്ച്യു, ഐഐടി ഡൽഹി മറ്റ് വിദേശ സർവകലാശാലകളിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ വിദഗ്‌ധരാണ് ഈ വിഷയത്തിൽ അനുകൂലമായി പ്രതികരിച്ചിട്ടുള്ളത്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...