
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ നടത്തും. ഒന്നാം കാറ്റഗറിയിലും രണ്ടാം കാറ്റഗറിയിലുമായി മുഖ്യപരീക്ഷ എഴുതാൻ അർഹത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം കാറ്റഗറിയിൽ 2160 പേരും രണ്ടാം കാറ്റഗറിയിൽ 1048 പേരുമാണുള്ളത്. നേരിട്ട് അപേക്ഷിച്ചവരുടെ ഒന്നാം കാറ്റഗറിക്ക് 77 ആണ് കട്ട്-ഓഫ് മാർക്ക്. ഗസറ്റഡ് മാർക്കുള്ള രണ്ടാം കാറ്റഗറിക്ക് 60 മാർക്ക് കട്ട്-ഓഫായി നിശ്ചയിച്ചിട്ടുണ്ട്. ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവർ എഴുതിയ മൂന്നാം കാറ്റഗറിയുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. 100 വീതം മാർക്കുള്ള മൂന്ന് പേപ്പറുകളാണ് മുഖ്യപരീക്ഷയ്ക്ക് ഉണ്ടാവുക. മുഖ്യപരീക്ഷയുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്താണ് റാങ്ക് പട്ടിക തയ്യാറാക്കും. ഫെബ്രുവരി 22 ന് നടന്ന പ്രാഥമിക പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും ഒ.എം.ആർ ഉത്തരകടലാസിന്റെ പകർപ്പിനും ആവശ്യമുള്ളവർ 15 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.