പത്തനംത്തിട്ട : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്കാണ് പ്രവേശനം. താല്‍പര്യമുളളവർ കൃത്യമായ രേഖകള്‍ സഹിതംസെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30 ന് കോളജില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. www.cea.ac.in അല്ലെങ്കില്‍ 04734 – 231995 എന്ന നമ്പരില്‍ ബന്ധപ്പെടുക.