
തിരുവനന്തപുരം : കേരള സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് [എച്ച്.ഡി.സി ആന്റ് ബി.എം കോഴ്സിന്] അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ആഗസ്റ്റ് 27 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 30 ആണ്. അപേക്ഷ സമർപ്പിക്കാനും വിശദ വിവരത്തിനും www.scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
