ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷ സെപ്‌റ്റംബര്‍ 24 മുതൽ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസർവകലാശാല പ്രവേശന പരീക്ഷ സെപ്‌റ്റംബര്‍ 24 ന് തുടങ്ങും. വിവിധ ബിരുദാനന്തര, ബിരുദ, ഗവേഷണ കോഴ്സുകളിലേക്കാണ്  പ്രവേശനം. 62000 ൽപരം വിദ്യാർത്ഥികളാണ്  ഇത്തവണ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. രാജ്യത്ത് ആകെ 38 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും.  നവംബർ ആദ്യവാരത്തോടെ ക്ലാസുകൾ ആരംഭിക്കും.

Share this post

scroll to top