പ്രധാന വാർത്തകൾ
മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

സമഗ്ര ശിക്ഷാ കേരള: 840.98 കോടി രൂപയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം

Aug 20, 2020 at 9:13 pm

Follow us on

\"\"

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം ആവിഷ്കരിച്ച 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവര്‍ത്തന പദ്ധതികള്‍ക്ക് അംഗീകാരം. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി  സി രവീന്ദ്രനാഥിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിംഗ് കൗണ്‍സിലാണ് 840.98 കോടി രൂപ വരുന്ന വാര്‍ഷിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക്  അംഗീകാരം നല്‍കിയത്. 2020-21 അധ്യായന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 1334.19 കോടി  രൂപയുടെ പദ്ധതിയില്‍ 718.78 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കലാകായിക പ്രവൃത്തിപരിചയ മേഖലയില്‍ 2685 അധ്യാപകരെ  അധ്യായന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.   ഇവര്‍ക്കുളള മാസ ശമ്പളയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 4,200/- രൂപയ്ക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ നിശ്ചിയിച്ച് നല്‍കുന്ന 9,800/- രൂപ കൂടി നല്‍കി ആകെ 14,000/-          രൂപയായി തുടര്‍ന്നും നല്‍കും.  പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കൻഡറി  വരെയുളള അക്കാദമിക പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യവികസനം, ടീച്ചര്‍ എജ്യൂക്കേഷന്‍, ഡയറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയ  മേഖലകളിലെ പദ്ധതികള്‍ക്കുവേണ്ടിയാണ് തുക അംഗീകരിച്ചിരിക്കുന്നത്.


പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതി,   ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കളുടെ പ്രത്യേക പരിഗണനാ മേഖലകള്‍ക്കുളള തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്പോര്‍ട്സ് & ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പദ്ധതികള്‍ തുടങ്ങി പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് കൊവിഡ്-19 പശ്ചാത്തലത്തിലൂന്നിയ നവീനമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് സമഗ്ര ശിക്ഷാ കേരളയുടെ ഗവേണിംഗ് കൗണ്‍സിലില്‍ തീരുമാനങ്ങളുണ്ടായത്.

Follow us on

Related News